|    Dec 16 Sat, 2017 8:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന ധനകാര്യ മന്ത്രിയെ മാറ്റുന്നു

Published : 8th November 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് ധനകാര്യമന്ത്രി സ്ഥാനത്തുനിന്നു ലൂ ജിവെയിയെ മാറ്റുന്നു. 2013 മാര്‍ച്ച് മുതല്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. 65കാരനായ ജിവെയിയെ പ്രായാധിക്യംമൂലമാണു മാറ്റുന്നതെന്ന് സിറ്റിക് ബാങ്ക് ഇന്റര്‍നാഷനലിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലിയാവോ കുന്‍ അറിയിച്ചു. തികച്ചും അവിചാരിതമായിരുന്നു സര്‍ക്കാരിന്റെ നീക്കം. അടുത്ത വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss