|    Jun 19 Tue, 2018 11:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചൈന ഓപണ്‍ : സാനിയ സഖ്യം പുറത്ത്‌

Published : 8th October 2017 | Posted By: fsq

 

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ നിന്ന് സാനിയ സഖ്യം പുറത്ത്. ഷുവായ് പെങിനൊപ്പം റാക്കറ്റേന്തുന്ന സാനിയ സെമിയില്‍ മാര്‍ട്ടീസ ഹിംഗ്വിസ് – ചാന്‍ യുങ് ജാന്‍ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ റൗണ്ട് 6-2 ന് പിടിച്ചെടുത്ത സാനിയ സഖ്യം മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം സെറ്റും ( 6-1) മൂന്നാം സെറ്റും (10-5) പിടിച്ചെടുത്ത ഹിംഗ്വിസ് സഖ്യം ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപും ഫൈനലില്‍ കടന്നു. ജെലീന ഒസ്തപെന്‍കോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാലെപ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-4.ജയത്തോടെ വനിതാ ടെന്നിസ് റാങ്കിങില്‍ സിമോണ ഹാലെപ് ഒന്നാം സ്ഥാനത്തെത്തി.പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലും ഫൈനലില്‍ കടന്നു. സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ യാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 4-6, 6-1.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss