|    Jan 20 Sat, 2018 10:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചൈന ഓപണ്‍ ടെന്നിസ് : ബൊപ്പണ്ണ സഖ്യം പുറത്ത്‌

Published : 6th October 2017 | Posted By: fsq

 

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം തോല്‍വിയോടെ പുറത്തായി. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ പാബ്ലോ ക്വുവാസിനൊപ്പം റാക്കറ്റേന്തുന്ന രോഹന്‍ ബൊപ്പണ്ണ ആസ്‌ത്രേലിയയുടെ ജോണ്‍ പീര്‍സ്- ഫിന്‍ലന്‍ഡിന്റെ ഹെന്റി കോന്റിനന്‍ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്്. സ്‌കോര്‍ 5-7, 6-7. നേരത്തെ ചൈനീസ് സഖ്യം മാക്‌സോ സിന്‍ ഗോങ് – സീസ സാങ് എന്നിവരെ 6-0, 6-4 എന്ന സ്‌കോറിന് തറപറ്റിച്ചാണ് ബൊപ്പണ്ണ സഖ്യം അവസാന എട്ടിലേക്ക് പ്രവേശനം നേടിയത്.—പുരുഷ സിംഗിള്‍സില്‍ സ്‌പെയിന്‍ സൂപ്പര്‍ താരവും ലോക ഒന്നാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യയുടെ കരീന്‍ കച്ചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 6-3, 6-3.—വനിതാ സിംഗിള്‍സില്‍ ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബറി സ്‌ട്രൈക്കോവയും അവസാന എട്ടില്‍ ഇടം പിടിച്ചു. ആസ്‌ത്രേലിയയുടെ ഡാറിയ ഗവ്രിലോവയെ 6-0, 6-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് സ്‌ട്രൈക്കോവയുടെ മുന്നേറ്റം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day