|    Jan 19 Fri, 2018 5:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചൈന ഓപണ്‍ ടെന്നിസ്; കരോളിന ഗാര്‍ഷ്യ ജേതാവ്‌

Published : 9th October 2017 | Posted By: fsq

 

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് കിരീടം ഫ്രാന്‍സിന്റെ കരോളി ഗാര്‍ഷ്യക്ക്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹാലെപിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഗാര്‍ഷ്യയുടെ കിരീട നേട്ടം. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഗാര്‍ഷ്യ ക്കെതിരെ രണ്ടാം സെറ്റില്‍ ഹാലെപ് പൊരുതി നോക്കിയെങ്കിലും 7-6ന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 23 വയസ്സുകാരിയാ ഗാര്‍ഷ്യയുടെ ആദ്യ ചൈന ഓപണ്‍ കിരീടമാണിത്. നിലവിലെ ഒന്നാം നമ്പര്‍ താരമായ ഗാര്‍ഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയത് ഗാര്‍ഷ്യയുടെ വിജയത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day