|    Jan 25 Wed, 2017 1:07 am
FLASH NEWS

ചൈന ഇസ്‌ലാമിക ഭരണത്തിലേക്കോ ?

Published : 22nd October 2015 | Posted By: Navas Ali kn

ബീജിങ് : മദ്യവും വ്യഭിചാരവും നിഷിദ്ദമാക്കാനുള്ള തയ്യാറെടുപ്പുകളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.അമിതാഹാരവും അമിത മദ്യാപാനവും ശരിയല്ലാത്ത ലൈഗിക പങ്കാളികളെയും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പട്ട്  ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഇതോടൊപ്പം മുതലാളിത്വ വിനോദമായ ഗോള്‍ഫ് കളിക്കരുതെന്നും നിര്‍ദേശമുണ്ട്.വ്യാഴാഴ്ച്ചയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ലൈംഗിക അരാജകത്വത്തിലേക്കു നീങ്ങുന്ന ചൈനയില്‍ പാര്‍ട്ടി അംഗങ്ങള്‍ കൃത്യമായി ധാര്‍മ്മികത പുലര്‍ത്തുന്നതിനു വേണ്ടിയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി കനത്ത നിയന്ത്രണങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.88 മില്യണ്‍ ഉറച്ച പാര്‍ട്ടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്.ഇവരെ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്താകമാനം മാറ്റം വരുത്താമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
ആഡംബരത്തിന്റെയും മുതലാളിത്വത്തിന്റെയും പ്രതീകമായ ഗോള്‍ഫിനെതിരെ ചൈന 2004 മുതല്‍ രംഗത്തുണ്ട്.എന്നാല്‍ ഇപ്പോഴും അറുനൂറോളം ഗോള്‍ഫ് കോഴ്‌സുകള്‍ കമ്യൂണിസ്റ്റ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക