|    Nov 13 Tue, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈന- ആസിയാന്‍ സൈനിക പരിശീലനം; ചൈന, യുഎസ് നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച നടത്തി

Published : 4th August 2018 | Posted By: kasim kzm

സിംഗപ്പൂര്‍ സിറ്റി: ചൈന, യുഎസ് വ്യാപാര യുദ്ധം മുറുകുന്നതിനിടെ ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര പ്രതിനിധികള്‍ സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലും വിദേശകാര്യ മന്ത്രിയുമായ വാങ് ഇയും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമാണ് ചര്‍ച്ച നടത്തിയത്. ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം, യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ നികുതി 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തണമെന്നു ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന, യുഎസ് നയതന്ത്ര ചര്‍ച്ച.
അതേസമയം, തര്‍ക്കമേഖലയായ തെക്കന്‍ ചൈനാ കടലില്‍ ചൈനീസ് നാവിക സംഘവും ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍) നാവിക സംഘവും അടിയന്തര നാവിക പരിശീലനം നടത്തിയതായും റിപോര്‍ട്ട്.
ഷാങ്കി നേവല്‍ ബേസില്‍ നിന്നു സിംഗപ്പൂര്‍ നാവിക സംഘമാണ് പരിശീലനത്തിനു നേതൃത്വം നല്‍കിയത്. സേനാ വിന്യാസങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കംപ്യൂട്ടര്‍ സഹായത്തോടെ സിഗ്നലുകള്‍ നല്‍കുന്ന ആദ്യ പരിശീലനപരിപാടിയാണ് നടന്നത്. രണ്ടുദിവസം നീണ്ട പരിശീലനം ഇന്നലെ അവസാനിച്ചു. അപകടത്തില്‍പ്പെട്ട കപ്പലിനെ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിനുമായി ചൈനയില്‍ നിന്നു 40 നാവികരും ആസിയാന്‍ സംഘത്തില്‍ നിന്നു 10 നാവികരും ഡ്രില്ലില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss