|    May 28 Sun, 2017 4:50 am
FLASH NEWS

ചൈന ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് സൂചന

Published : 16th July 2016 | Posted By: SMR

SCS_2933417f

ബെയ്ജിങ്: തെക്കന്‍ ചൈനാകടലില്‍ ചൈന മൊബൈല്‍ ആണവനിലയങ്ങള്‍ സ്ഥാപിച്ചേക്കുമെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. തെക്കന്‍ ചൈനാകടലില്‍ ചൈനയുടെ അവകാശത്തിനെതിരേ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ചൈനയുടെ നീക്കം.
ചൈനയുടെ മേഖലയിലെ നിയന്ത്രണം നിലനിര്‍ത്താന്‍ സമുദ്രത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് ഉപകരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ചൈനാ നാഷനല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ (സിഎന്‍എന്‍സി) ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചതായാണ് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് പറയുന്നത്. സ്‌പ്രേറ്റ്‌ലി ദ്വീപിനോട് ചേര്‍ന്നാണ് നിര്‍മാണം. മേഖലയിലെ വാണിജ്യവികസനം വേഗത്തിലാക്കുന്നതിനു മുന്നോടിയായാണ് നടപടിയെന്നാണ് സൂചന. അതേസമയം, റിപോര്‍ട്ട് സിഎന്‍ബിസി വീചാറ്റില്‍ നിന്നു മായ്ച്ചുകളഞ്ഞിട്ടുണ്ട്. വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അടുത്തിടെ തെക്കന്‍ ചൈനാകടലില്‍ ചൈന വിമാനത്താവളങ്ങളും സൈനിക ആസ്ഥാനങ്ങളും സ്ഥാപിച്ചിരുന്നു.
ഫിലിപ്പീന്‍സ് സമര്‍പിച്ച പരാതിയില്‍ ട്രൈബ്യൂണല്‍ നല്‍കിയ ഉത്തരവില്‍ തെക്കന്‍ ചൈനാകടലിലെ നിര്‍മാണപ്രവൃത്തികളിലൂടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ചൈന സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. വിധി അംഗീകരിക്കില്ലെന്ന് ചൈന പ്രതികരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day