|    Jan 18 Wed, 2017 9:36 pm
FLASH NEWS

ചൈന: അഭിഭാഷകന് 12 വര്‍ഷം തടവ്

Published : 23rd September 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ അഭിഭാഷകന് 12വര്‍ഷം തടവ്. മനുഷ്യാവകാശ കേസുകള്‍ കൈകാര്യം ചെയ്യാറുള്ള ഷിയാ ലിനിനെയാണ് ബെയ്ജിങ് കോടതി തട്ടിപ്പ് കേസുകള്‍ ചുമത്തി തടവിനു ശിക്ഷിച്ചത്. 2014 നവംബര്‍ മുതല്‍ വിചാരണത്തടവ് അനുഭവിച്ചുവരികയാണ് ഇദ്ദേഹം. ലിനിന്‍ 1.2 ലക്ഷം യുവാന്‍ പിഴയടയ്ക്കാനും 48.1 ലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ പ്രതികരിച്ചതിനെത്തുടര്‍ന്ന് വിചാരണാ നടപടികള്‍ നേരിടേണ്ടിവന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുവേണ്ടി ലിനിന്‍ കോടതിയില്‍ ഹാജരായിരുന്നു. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു വിചാരണാവേളയില്‍ ലിനിന്‍ വ്യക്തമാക്കി. മനുഷ്യാവകാശപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നതിനുള്ള ചൈനീസ് ഭരണകൂട നടപടികളുടെ ഭാഗമാണു തനിക്കെതിരായ കേസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ലിനിന്റെ അഭിഭാഷകന്‍ വാങ് ഷെന്‍യു അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക