|    May 25 Thu, 2017 4:53 am
FLASH NEWS

ചൈന അതിര്‍ത്തി ലംഘിച്ചു

Published : 20th August 2016 | Posted By: SMR

പാസിഘട്ട്: അരുണാചല്‍പ്രദേശില്‍ അടുത്തിടെ രണ്ടിടത്ത് ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. പാസിഘട്ടില്‍ വ്യോമസേന വിമാനങ്ങള്‍ക്കുള്ള അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ 22ന് അഞ്ജാവ് ജില്ലയിലെ കിബിത്തിലും തവാങ് ജില്ലയിലെ താങ്ക്‌സയിലുമാണു സംഭവം. എന്നാലിതു കൈയേറ്റമായി വിശേഷിപ്പിക്കാനാവില്ല. ഇന്തോ-തിബത്തന്‍ അതിര്‍ത്തി പോലിസ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലംഘനം സ്ഥിരീകരിച്ചത്.
ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട്. അതിര്‍ത്തിയില്‍ അടിസ്ഥാനസൗകര്യം ഏര്‍പെടുത്തുന്നതില്‍ ഇന്ത്യ ഒരു രാജ്യത്തോടും മല്‍സരിക്കുന്നില്ല- മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day