|    Sep 25 Tue, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനീസ് ഹാജിമാര്‍’സ്മാര്‍ട്ട്’ നിരീക്ഷണത്തില്‍

Published : 13th August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയില്‍ നിന്ന്്് ഇത്തവണ ഹജ്ജ്് കര്‍മത്തിനു പുറപ്പെടുന്ന മുസ്‌ലിം പൗരന്മാരെ ഭരണകൂടം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നതായി റിപോര്‍ട്ട്്. തീര്‍ത്ഥാടകരെ പ്രത്യേക ട്രാക്കിങ് ഉപകരണം ധരിപ്പിച്ചായിരിക്കും നിരീക്ഷണം.
ഹാജിമാര്‍ക്കു നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്്് ജിപിഎസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്്. വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ കാര്‍ഡ് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കാണെന്നു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഇസ്്‌ലാമിക് അസോസിയേഷന്‍ അവകാശപ്പെട്ടു. ട്രാക്കിങ് ഉപകരണം എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കിയിട്ടില്ലെന്നു ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. 11,500 പേരാണ് ഇത്തവണ ചൈനയില്‍ നിന്ന് ഹജ്ജിന് പോവുന്നത്. ഇവരില്‍ ചെറിയൊരു ശതമാനത്തിനു മാത്രമെ ഈ ഉപകരണം നല്‍കിയിട്ടുള്ളൂവെന്നും റിപോര്‍ട്ട് പറയുന്നു. മുസ്്‌ലിം ഭൂരിപക്ഷമുള്ള ഷിന്‍ജിയാങില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ കാര്‍ഡ്്് നല്‍കിയിട്ടില്ലെന്നും പത്രം പറയുന്നു.
എന്നാല്‍ ഇത് മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss