|    Jun 19 Tue, 2018 10:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍

Published : 20th October 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് ബഹിരാകാശരംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് ടിയാന്‍ഗോങ് 2 സ്‌പേസ് ലേബാറട്ടറിയിലേക്ക് ചൈനീസ് സഞ്ചാരികള്‍ എത്തിച്ചേര്‍ന്നു.
ശാസ്ത്രജ്ഞരായ ജിങ് ഹെയ്‌പെങ് (50), ഷെന്‍ ഡോങ് എന്നിവരാണു 30 ദിവസത്തെ ദൗത്യത്തിനായി എത്തിയത്. ഇരുവരും നിലയത്തില്‍ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. ബഹിരാകാശയാത്രികരെയും വഹിച്ചുള്ള ചൈനയുടെ ദൈര്‍ഘ്യമേറിയ ദൗത്യമാണിത്. തിങ്കളാഴ്ച രാവിലെ 7.30ന് ഗോപി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ഷെന്‍സൗ 11 ബഹിരാകാശപേടകം പുറപ്പെട്ടത്. നിലവില്‍ ഇരുവരും ഭൂമിയില്‍ നിന്ന് 393 കിലോമീറ്റര്‍ അകലത്തിലാണ്. സഞ്ചാരികള്‍ നിലയത്തിലെത്തിച്ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss