|    Aug 23 Wed, 2017 10:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനീസ് വിമാനം ആകാശച്ചുഴിയില്‍ ; 26 പേര്‍ക്കു പരിക്ക്‌

Published : 20th June 2017 | Posted By: fsq

 

ബെയ്ജിങ്: പാരിസില്‍നിന്ന് തെക്കു-കിഴക്കന്‍ ചൈനീസ് നഗരമായ കുമിങിലേക്ക് പോയ ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ എംയു 774 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ പലര്‍ക്കും ഒടിവുകളും ചതവുകളുമുണ്ടായി. നാല് പേരുടെ നില ഗുരുതരമാണ്. യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കിയതായി ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. എന്നാല്‍, പരിക്കുകള്‍ സംബന്ധിച്ച് എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല. വിമാനം രണ്ടുതവണ വലിയ ആകാശച്ചുഴിയില്‍പ്പെട്ടു. മൂന്നുതവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു. ഒരു യാത്രക്കാരനെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.  ഈ മാസം ഇത് രണ്ടാംതവണയാണ് ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. നേരത്തേ ജൂണ്‍ 11ന് സിഡ്‌നിയില്‍ നിന്ന് ഷാങ്ഹായിലേക്ക് പോയ വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക