|    Jul 24 Mon, 2017 2:18 pm
Home   >  Editpage  >  Second edit  >  

ചൈനീസ് വന്‍മതില്‍

Published : 27th August 2016 | Posted By: SMR

ഇത്തവണ കല്ലും മണ്ണും ഉപയോഗിച്ചല്ല ചൈന വന്‍മതില്‍ പണിതിരിക്കുന്നത്. സൈബര്‍ ലോകത്താണ് ചൈനയുടെ മതില്‍. കരുത്തരായ ഇന്റര്‍നെറ്റ് കമ്പനികള്‍ പോലും ചൈനീസ് കമ്പോളത്തില്‍ നിന്ന് പിന്മാറുകയാണ്.
കഴിഞ്ഞയാഴ്ച ചൈനയിലെ കച്ചവടം അവസാനിപ്പിച്ച് രംഗം വിട്ടത് യൂബര്‍ കമ്പനിയാണ്. ഫോണിലെ ആപ് ഉപയോഗിച്ച് കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനി. കരുത്തുറ്റ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയാണ് യൂബര്‍. പക്ഷേ, ചൈനയില്‍ തദ്ദേശീയ കമ്പനി ദിദി ഷുക്‌സിങുമായുള്ള മല്‍സരത്തില്‍ യൂബര്‍ തോറ്റമ്പി. നഷ്ടം ഈ വര്‍ഷം മാത്രം 130 കോടി ഡോളര്‍. അതോടെ തങ്ങളുടെ ചൈനീസ് കമ്പനിയെ എതിരാളിക്കു വിറ്റ് യൂബര്‍ സ്ഥലം വിട്ടു.
കരുത്തരായ ഗൂഗിളും ഫേസ്ബുക്കും ചൈനയില്‍ ഇങ്ങനെ പരാജയം രുചിച്ച കൂട്ടരാണ്. ചൈന പക്ഷപാതപരമായി പെരുമാറുന്നുവെന്നും പാശ്ചാത്യ കമ്പനികളെ രംഗത്തുനിന്ന് ഓടിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു എന്നുമൊക്കെ പരാതിയുണ്ട്.
എന്നാല്‍, വസ്തുത അങ്ങനെയല്ലെന്നാണ് പാശ്ചാത്യ പ്രസിദ്ധീകരണമായ ദ ഇക്കണോമിസ്റ്റ് കണ്ടെത്തുന്നത്. ചൈനയിലെ ഇന്റര്‍നെറ്റ് സംരംഭങ്ങള്‍ പാശ്ചാത്യ കമ്പനികളുമായി കിടപിടിക്കാന്‍ തക്കവിധം കരുത്തുള്ളതാണ്. വാട്‌സ്ആപ്പിനു പകരം വ്യാപകമായി ഉപയോഗിക്കുന്ന വി ചാറ്റ് സാങ്കേതികവിദ്യയിലും സേവനത്തിലും എത്രയോ മുമ്പിലാണ്. അതേപോലെ ആമസോണ്‍ കമ്പനിക്കു ബദലാണ് ചൈനയുടെ ആലിബാബ. ട്വിറ്ററിനു പകരം സിനാ വീബോ. എല്ലാ കമ്പനികളും പാശ്ചാത്യ എതിരാളികളേക്കാള്‍ മെച്ചമായ സേവനം നല്‍കുന്നു എന്നതാണ് അവയുടെ വിജയരഹസ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക