|    Mar 23 Thu, 2017 7:38 pm
FLASH NEWS

ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി ഇന്ത്യ

Published : 24th July 2016 | Posted By: mi.ptk

china_flag_

ന്യൂഡല്‍ഹി: ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാനൊരുങ്ങി ഇന്ത്യ. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് വു ക്വിയാങ്, മുംബൈയില്‍ ജോലി ചെയ്യുന്ന ലൂ താങ്, ഷി യോങ്ങാങ് എന്നിവരോട് ജൂലായ് 31നകം രാജ്യത്ത് നിന്ന് പോകാന്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ വിസ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഇതിന് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തെ തുടക്കം മുതലേ ശക്തമായി എതിര്‍ത്തിരുന്നത് ചൈനയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം ശ്രദ്ധേയമാണ്. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാകാനും സാധ്യതയുണ്ട്.

(Visited 143 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക