|    Apr 30 Sun, 2017 4:33 pm
FLASH NEWS

ചൈനീസ് മന്ത്രി ഇന്റര്‍പോള്‍ മേധാവി

Published : 11th November 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് പൊതുസുരക്ഷാകാര്യ ഉപമന്ത്രി മെങ് ഷോങ്‌വി ഇന്റര്‍പോള്‍ (അന്താരാഷ്ട്ര ക്രിമിനല്‍ പോലിസ് ഓര്‍ഗനൈസേഷന്‍) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍പോള്‍ മേധാവിയാവുന്ന ആദ്യത്തെ ചൈനക്കാരനാണ് അദ്ദേഹം. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ നിന്നുള്ള മിറെയ്‌ലെ ബല്ലെസ്ട്രാസിയായിരുന്നു നേരത്തെ ഇന്റര്‍പോള്‍ പ്രസിഡന്റ്.
ഇന്തോനീസ്യയിലെ ബാലിയില്‍ നടന്ന ഇന്റര്‍പോളിന്റെ 85ാമത് ജനറല്‍ അസംബ്ലിയിലാണു പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. നാലുവര്‍ഷമാണ് ഇന്റര്‍പോള്‍ മേധാവിയുടെ കാലാവധി. എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര പോലിസ് കൂട്ടായ്മ ഉപകാരപ്രദമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മെങ് ഷോങ്‌വി ഉറപ്പുനല്‍കി. 1914ല്‍ രൂപം നല്‍കിയ ഇന്റര്‍പോളിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണിലാണ്. 190 അംഗരാഷ്ട്രങ്ങളുള്ള യുഎന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍പോള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day