|    May 26 Fri, 2017 12:59 pm
FLASH NEWS

ചൈനീസ് പടക്കങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി

Published : 24th September 2016 | Posted By: mi.ptk

chinese-fire-crackers-17806

ന്യൂഡല്‍ഹി: ദീപാവലി ദിനത്തോടനുബന്ധിച്ച് ചൈനീസ് പടക്കങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. പരിസ്ഥിതി വകുപ്പ് മന്ത്രി കപില്‍ മിശ്രയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചൈനീസ് പടക്കങ്ങള്‍ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കൂടാതെ വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും ചൈനീസ് പടക്കങ്ങള്‍ കാരണമാകുന്നുണ്ടെന്നും മിശ്ര പറഞ്ഞു. ചൈനീസ് പടക്കങ്ങളുടെ ശേഖരം ഉണ്ടോ എന്നറിയാന്‍  കടകളില്‍ പരിശോധനകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day