|    Jan 17 Tue, 2017 8:16 am
FLASH NEWS

ചൈനീസ് നാവികസേനാ കപ്പലുകള്‍ മ്യാന്‍മറില്‍

Published : 2nd October 2016 | Posted By: SMR

നേയ്പിഡോ: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി രïു ചൈനീസ് നാവികസേനാ കപ്പലുകള്‍ മ്യാന്‍മറിലെ യംഗൂണ്‍ തീരത്തെത്തി. സിയാങ്തണ്‍, ഷൂഷാന്‍ എന്നീ കപ്പലുകളാണു തീരത്തെത്തിയതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ദേശീയ ഉപദേശക ഓങ് സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള എന്‍എല്‍ഡി പാര്‍ട്ടി അധികാരത്തിലേറിയതിനു പിന്നാലെ വിഭവസമ്പന്നമായ മ്യാന്‍മറുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ചൈന ശ്രമമാരംഭിച്ചിരുന്നു. കഴിഞ്ഞ ആഗസ്തില്‍ സൂച്ചി ചൈന സന്ദര്‍ശിച്ചിരുന്നു. മ്യാന്‍മറിലെ സൈനിക ഭരണകാലത്ത് ചൈന-മ്യാന്‍മര്‍ ബന്ധം വഷളായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക