|    Oct 20 Fri, 2017 1:52 am
Home   >  Todays Paper  >  page 11  >  

ചൈനീസ് താരത്തെ തോല്‍പിച്ച് ചാംപ്യന്‍ പട്ടം വേണ്ട: വിജേന്ദര്‍ സിങ്‌

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാംപ്യന്‍ഷിപ്പിലെ പോരാട്ടം  ഇന്ത്യ- ചൈന പോരാട്ടമായി ജനശ്രദ്ധ നേടിയത് തന്നെ ദുഖിതനാക്കിയെന്ന് വിജേന്ദര്‍ സിങ്. താനും സുള്‍ഫിക്കര്‍ മെയ്‌മെയിതിയാലിയും തമ്മിലായിരുന്നു പോരാട്ടം. അതിനെ ഇരുരാജ്യങ്ങളുടെ പോരാട്ടമായി കാണരുതെന്നും ആവശ്യപ്പെട്ട ഇന്ത്യന്‍ ബോക്‌സര്‍ ചാംപ്യന്‍സ് പട്ടം തനിക്ക് വേണ്ടെന്നും മല്‍സര ശേഷം പ്രതികരിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിള്‍ സംഘര്‍ഷം മുറുകുന്ന സാഹചര്യത്തിലാണ് മെയ്‌മെയിതിയാലിയെ തോല്‍പ്പിച്ച് വിജേന്ദര്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം നിലനിര്‍ത്തിയത്. പ്രൊഫഷനല്‍ ബോക്‌സിങില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക