|    Feb 25 Sun, 2018 3:00 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ചൈനീസ് കണ്ടുപിടിത്തങ്ങള്‍

Published : 23rd January 2017 | Posted By: fsq

 

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ കഴിഞ്ഞവര്‍ഷത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലുമെത്തിയിരുന്നു. ക്ലബ് ഭാരവാഹികള്‍ 1863ല്‍ അച്ചടിച്ച കളിനിയമങ്ങളുടെ ഒരു കോപ്പി സമ്മാനിച്ചു. പകരം അദ്ദേഹം ചെയ്തത് 2,000 വര്‍ഷം മുമ്പ് ചൈനയില്‍ കുജു കളിക്കുന്ന ഒരുവന്റെ ചെമ്പില്‍ ചെയ്ത ചിത്രം സമര്‍പ്പിക്കുകയായിരുന്നു. കടലാസ്, അച്ചടി, വടക്കുനോക്കിയന്ത്രം, വെടിമരുന്ന് എന്നീ സുപ്രധാനമായ നാലു കണ്ടുപിടിത്തങ്ങള്‍ ചൈനയില്‍നിന്ന് വന്നതാണ്. ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ജോസഫ് ഡീഡം 1950ല്‍ തെളിയിക്കുന്നതുവരെ പാശ്ചാത്യലോകം അവയൊക്കെ തങ്ങള്‍ വികസിപ്പിച്ചതാണ് എന്ന് അവകാശപ്പെട്ടിരുന്നു. പുതിയൊരു ദേശീയബോധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ബെയ്ജിങിലെ പ്രശസ്തമായ സയന്‍സ് അക്കാദമി ശാസ്ത്രജ്ഞര്‍ മറ്റു പല കണ്ടുപിടിത്തങ്ങളും തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഉദാഹരണത്തിന് ദശാംശസമ്പ്രദായം, റോക്കറ്റുകള്‍, അരി-ഗോതമ്പ് കൃഷി തുടങ്ങിയ പലതും. നായ്ക്കളെ ആദ്യം വീട്ടുമൃഗങ്ങളാക്കിയത് തങ്ങളാണെന്നൊരു വാദവും അവര്‍ക്കുണ്ട്. ഗോള്‍ഫ് ചൈനയില്‍നിന്നു വന്നതാണെന്ന ഗവേഷണം സ്‌കോട്ട്‌ലന്‍ഡുകാരെ ഒട്ടൊന്നുമല്ല പ്രകോപിതരാക്കിയത്. ഉള്ളതോ ഇല്ലാത്തതോ ആയ ഇത്തരം ചരിത്രത്തെ മാവോ പ്രോല്‍സാഹിപ്പിച്ചില്ല. തീവ്രദേശീയത ജനങ്ങളെ അലസരും അപകടകാരികളുമാക്കും എന്ന് മാവോ കരുതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss