|    Dec 14 Fri, 2018 9:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനീസ് അംബ്രല്ല പ്രതിഷേധം: കുറ്റം നിഷേധിച്ച് ജനാധിപത്യവാദികള്‍

Published : 20th November 2018 | Posted By: kasim kzm

ഹോങ്കോങ്: 2014ല്‍ ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ നടന്ന അംബ്രല്ല മൂവ്‌മെന്റിനു നേതൃത്വം നല്‍കിയ പ്രധാന നേതാക്കള്‍ കുറ്റം നിഷേധിച്ചു കോടതിയില്‍.
സോഷ്യോളജി പ്രഫസര്‍ ചാന്‍ കിന്‍മാന്‍, നിയമ പ്രഫസര്‍ ബെന്നി തായ്, ബാപ്റ്റിസ്റ്റ് മന്ത്രി ചൂ യുമിങ് എന്നിവരാണു കോടതിയില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് പറഞ്ഞത്. വെസ്റ്റ് കൊവ്‌ലൂണ്‍ മജിസ്‌ട്രേറ്റിലാണ് 2014 ജനാധിപത്യ പ്രക്ഷോഭ വിചാരണ തുടരുന്നത്.
ജനാധിപത്യ സംസ്ഥാപനത്തിനായാണ് 2014ല്‍ ഹോങ്കോങില്‍ അംബ്രല്ലാ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളോളം ഹോങ്കോങ് സ്തംഭിച്ചിരുന്നു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ചൈനീസ് ഭരണകൂടം ജനാധിപത്യവാദികളെ തടവിലാക്കുകയായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ നടപ്പാക്കണം എന്ന ആവശ്യമാണു പ്രതിഷേധത്തിലെത്തിച്ചത്. പ്രധാന നേതാക്കള്‍ക്കു പുറമെ മറ്റു ആറുപേരും കോടതിയില്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss