|    Feb 21 Wed, 2018 4:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനാക്കടല്‍ വിഷയത്തില്‍ ഏറ്റുമുട്ടി യുഎസും ചൈനയും

Published : 25th January 2017 | Posted By: fsq

 

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടല്‍ വിഷയത്തില്‍ പുതിയ അഭിപ്രായപ്രകടനങ്ങളുമായി യുഎസും ചൈനയും. തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കമേഖലകളിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഈ മേഖല ഒരു രാജ്യത്തിന്റെ കൈവശമവുന്നതിനെ തടയുമെന്നും യുഎസ് വ്യക്തമാക്കി. തെക്കന്‍ ചൈനാക്കടല്‍ അന്താരാഷ്ട്ര സമുദ്രമേഖലയാണെന്നും ഇതില്‍ ചൈനയ്ക്ക് അവകാശമില്ലെന്നും വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി സീന്‍ സ്‌പൈസര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമുദ്രമേഖലയിലുള്ള ദ്വീപുകളില്‍ ചൈനയുടെ ഇടപെടല്‍ തടയുമെന്ന് യുഎസ് സ്റ്റേറ്റ്്് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, തെക്കന്‍ ചൈനാക്കടല്‍ മേഖലയിലുള്ള പരമാധികാരം സംരക്ഷിക്കുമെന്ന് ചൈന വ്യക്തമാക്കി. തെക്കന്‍ ചൈനാക്കടല്‍ തര്‍ക്കത്തില്‍ യുഎസ് കക്ഷിയല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. തര്‍ക്കമേഖലയിലെ ദ്വീപുകളില്‍ ചൈനയ്ക്കുള്ള പരമാധികാരം ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. ഈ മേഖലയിലെ സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ചൈന സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss