|    Sep 25 Mon, 2017 8:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയ്‌ക്കെതിരേ പ്രതിഷേധവുമായി ഹോങ്കോങിലെ ജനപ്രതിനിധികള്‍

Published : 13th October 2016 | Posted By: SMR

ഹോങ്കോങ്: സത്യപ്രതിജ്ഞാ ചടങ്ങിനിടെ ചൈനയ്‌ക്കെതിരേ പ്രതിഷേധവുമായി ഹോങ്കോങിലെ ജനാധിപത്യ അനുകൂലികളായ ജനപ്രതിനിധികള്‍. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട യങ്‌സ്പിരേഷന്‍ പാര്‍ട്ടി പ്രതിനിധികളായ സിക്സ്റ്റസ് ലെയുങ്, യൗ വായ് ചിങ്, സ്വതന്ത്രനായ എഡ്വേഡ് യിയു എന്നിവരാണു ചൈനയ്‌ക്കെതിരേ പ്രതിഷേധമറിയിച്ചു സത്യവാചകം ചൊല്ലിയത്.
ഇവരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയതായി ഹോങ്കോങ് സെക്രട്ടറി ജനറല്‍ കെന്നെത്തെ ചെന്‍ പറഞ്ഞു. ഹോങ്കോങ് ചൈനയുടെ പ്രത്യേക ഭരണമേഖലയാണെന്ന വാക്കുകള്‍ സത്യവാചകത്തില്‍ പലതവണ ആവര്‍ത്തിക്കുന്നുണ്ട്. ലെയുങ്, ചിങ് എന്നിവര്‍ സത്യവാചകത്തില്‍ ചൈന എന്നതിനു പകരം ഷൈന എന്നായിരുന്നു ഉച്ചരിച്ചത്. ഹോങ്കോങ് ചൈനയല്ലെന്നെഴുതിയ ബാനറുകളുമായായിരുന്നു ഇവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനെത്തിയത്. യഥാര്‍ഥത്തിലുള്ള സമ്മതിദാനാവകാശത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞായിരുന്നു സ്വതന്ത്രനായ യിയു സത്യവാചകം ചൊല്ലിയത്. കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ യോഗത്തിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. ഹോങ്കോങിന് പൂര്‍ണ സ്വാതന്ത്ര്യമോ കൂടുതല്‍ സ്വയംഭരണാവകാശമോ നല്‍കണമെന്നു തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥികളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. 2014ലെ ഹോങ്കോങ് ജനാധിപത്യ പ്രതിഷേധങ്ങളില്‍ പങ്കാളികളായവരും ഇതിലുള്‍പ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക