|    Aug 22 Wed, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയ്ക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്താന്‍ യുഎസ് നീക്കം

Published : 2nd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: 20,000 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങളുടെ മേല്‍ 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി യുഎസ്. ബുധനാഴ്ചയാണു ട്രംപ് ഭരണകൂടം ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തി—റക്കിയത്. നേരത്തെ 10 ശതമാനം ഈടാക്കുന്നതിനു പുറമെയായിരിക്കും ഇത്. കഴിഞ്ഞമാസമാണ് ചൈനയ്ക്കു മേല്‍ 20,000 കോടി ഡോളറിന്റെ അധിക നികുതി ഏര്‍പ്പെടുത്തിയത്. തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങി 6000 ഉല്‍പന്നങ്ങളുടെ പട്ടികയും യുഎസ് പുറത്തിറക്കിയിരുന്നു. ഭീഷണിയിലൂടെയും സമ്മര്‍ദത്തിലൂടെയും നികുതി വര്‍ധന പിന്‍വലിക്കാനുള്ള ചൈനീസ് നീക്കം ഫലവത്താവില്ലെന്നും യുഎസ് അറിയിച്ചു. യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരയുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കുന്നതാണു പുതിയ നീക്കം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss