|    Mar 25 Sat, 2017 9:15 pm
FLASH NEWS

ചൈനയ്ക്കുനേരെ തായ്‌വാന്‍ അബദ്ധത്തില്‍ മിസൈല്‍ അയച്ചു

Published : 2nd July 2016 | Posted By: SMR

തായ്‌പെയ്: ചൈനയെ ലക്ഷ്യമാക്കി മിസൈല്‍ അയച്ചത് അബദ്ധവശാലെന്ന് തായ്‌വാന്‍. ഇന്നലെയായിരുന്നു തായ്‌വാന്റെ യുദ്ധക്കപ്പലില്‍നിന്ന് കപ്പലുകളെ തകര്‍ക്കാനുപയോഗിക്കുന്ന സൂപ്പര്‍ സോണിക് മിസൈല്‍ ചൈനയെ ലക്ഷ്യമാക്കി അയച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 95ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു മിസൈല്‍ വിക്ഷേപണം.
തായ്‌വാന്റെ സ്വാതന്ത്ര്യത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായുള്ള ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ പ്രഖ്യാപനം പുറത്തുവന്ന ശേഷമായിരുന്നു തായ്‌വാന്റെ നടപടി. തായ്‌വാന്റെ കവോഹ്‌സിയങ് നാവിക കേന്ദ്രത്തില്‍ വച്ചായിരുന്നു ഫെങ് മൂന്ന് മിസൈലിന്റെ വിക്ഷേപണം.
ഇത് സംഭവിച്ചത് സാങ്കേതിക തകരാറിനെത്തുടര്‍ന്നാണെന്ന് തായ്‌വാന്‍ നാവികസേനയുടെ വൈസ് അഡ്മിറല്‍ മെയ് ചിയഹ്‌സു അറിയിച്ചു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക