|    Mar 24 Fri, 2017 3:56 pm
FLASH NEWS

ചൈനയുടെ ‘റോഡ് വിഴുങ്ങി’ വാഹനം പുറത്തിറങ്ങി- വീഡിയോ

Published : 3rd August 2016 | Posted By: G.A.G


റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഴുങ്ങി മുന്നോട്ടു പോകുന്ന വാഹനം ചൈനയില്‍ ഓടിത്തുടങ്ങി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്് കുറച്ചു കാലം മുന്‍പ് പുറത്തുവിട്ട ഡിസൈന്‍ പ്രകാരമുള്ള ട്രാന്‍സിറ്റ് എലിവേറ്റഡ് ബസ്- TEB I വാഹനം നിരത്തുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങിയത് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്.

TEB-FET

നിരത്തില്‍ മറ്റു വാഹനങ്ങള്‍ക്കെല്ലാം മുകളിലായാണ് ഈ വാഹനം ഓടുക. റോഡിന്റെ രണ്ട് വശത്തായുള്ള രണ്ട് പാളങ്ങളിലൂടെയാണ് വാഹനം സഞ്ചരിക്കുന്നത്. മറ്റു വാഹനങ്ങളെയെല്ലാം വിഴുങ്ങി പുറന്തള്ളി പോകുന്ന പ്രതീതിയാണ് ഇത് സഞ്ചരിക്കുമ്പോള്‍ കാഴ്ചക്കാരന് തോന്നുക. വാഹനത്തിരക്ക്് മൂലം മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് പകരം ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ കൂടുതലായി പുറത്തിറക്കുന്നതിന്റെ സാധ്യതകളാണ് ചൈന പരിശോധിക്കുന്നത്.

TEB-2-SMALL

 

(Visited 2,586 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക