|    Aug 20 Sun, 2017 9:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയുടെ ഒരുതുണ്ടു ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് ഷി ജിന്‍ പെങ്

Published : 2nd August 2017 | Posted By: fsq

 

ബെയ്ജിങ്: രാജ്യത്തിന്റെ പരമാധികാരം സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങ്്. ചൈന സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍, രാജ്യത്തെ ഒരുതുണ്ടു ഭൂമിയും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. രാജ്യത്തിന്റെ അതിര്‍ത്തി വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ചൈനീസ് മണ്ണിലെ ഏത് അധിനിവേശത്തെയും പരാജയപ്പെടുത്താന്‍ സൈന്യം പര്യാപ്തമാണ്്. രാജ്യത്തെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധിക്കുമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. ചൈനയുടെ സൈനിക ദിനാചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ- ചൈന അതിര്‍ത്തിയിലും തെക്കന്‍ ചൈനാക്കടലിലെ തര്‍ക്ക മേഖലകളിലും പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ജിന്‍ പെങിന്റെ പ്രതികരണം. അതേസമയം, ചൈന ജിബൂത്തിയില്‍ നിര്‍മിച്ച സൈനികകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്ത് ചൈന സൈനികകേന്ദ്രം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. യമന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ യുഎന്‍ സമാധാന ദൗത്യങ്ങള്‍ക്കായുള്ള നാവികസേനാ കപ്പലുകളുടെ പ്രവര്‍ത്തനം ജിബൂത്തിയിലേക്ക്മാറ്റുമെന്ന് ചൈന വ്യക്തമാക്കി. എട്ടുലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക