|    Feb 21 Tue, 2017 5:43 pm
FLASH NEWS

ചൈനയുടെ എതിര്‍പ്പു മറികടന്ന് ദലൈലാമ മംഗോളിയ സന്ദര്‍ശിച്ചു

Published : 21st November 2016 | Posted By: SMR

ഉലാന്‍ബാത്തര്‍: ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ തന്റെ നാലുദിന മംഗോളിയന്‍ സന്ദര്‍ശം തുടങ്ങി. മംഗോളിയയിലെ പതിനായിരക്കണക്കിന് ബുദ്ധമതവിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജ്യത്തെ ഗാന്‍ഡന്‍ടോങ്‌ചെലിലെ സന്യാസി മഠത്തിലായിരുന്നു ലാമ വിശ്വാസികളെ അഭിസംബോധന ചെയ്തത്. തന്റെ സന്ദര്‍ശനം തികച്ചും ആത്മീയമാണെന്നും ഇതിനെ നയതന്ത്രപരമായി കാണേണ്ടതില്ലെന്നും ലാമ പറഞ്ഞു. അതേസമയം അയല്‍ രാജ്യമായ ചൈനയുമായുള്ള മംഗോളിയയുടെ ബന്ധത്തെ ലാമയുടെ സന്ദര്‍ശനം കാര്യമായി ബാധിക്കുമെന്നാണ് റിപോര്‍ട്ട്.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി 4.2 ദശലക്ഷം ഡോളറിന്റ സഹായം ആവശ്യപ്പെട്ടിരിക്കുന്ന സമയത്താണ് ചൈനക്ക് അപ്രിയനായ ലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക