|    Nov 13 Tue, 2018 4:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയും പാകിസ്താനും 16 കരാറുകളില്‍ ഒപ്പിട്ടു

Published : 4th November 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയും പാകിസ്താനും തമ്മില്‍ തന്ത്രപ്രധാനമായ 16 കരാറുകളില്‍ ഒപ്പിട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറില്‍ ഒപ്പിട്ടത്. പാകിസ്താന് ആവശ്യമായ സാമ്പത്തികസഹായം നല്‍കുമെന്നും ചൈന വ്യക്തമാക്കി.
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെ ആദ്യമായാണ് പാക് പ്രധാനമന്ത്രി ചൈനയിലെത്തുന്നത്്.
ഇമ്രാന്‍ ഖാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും നടത്തിയ കൂടിക്കാഴ്ചയില്‍ 600കോടി ഡോളര്‍ സഹായം നല്‍കാനും ധാരണയായിരുന്നു.
രണ്ടുമാസം മുമ്പ് അധികാരത്തിലെത്തിയ ഇമ്രാന്‍ഖാന്‍ മന്ത്രിസഭ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സാമ്പത്തികരംഗത്തെ വന്‍തകര്‍ച്ച. പാകിസ്താന്റെ വിദേശകരുതല്‍ നിക്ഷേപം 42 ശതമാനമാണ് ഈ വര്‍ഷം ഇടിഞ്ഞത്. സൗദി അറേബ്യ കഴിഞ്ഞ മാസം 600 കോടി ഡോളറിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss