|    Jan 23 Mon, 2017 10:29 pm

ചൈനയും ജപ്പാനും

Published : 8th September 2016 | Posted By: SMR

ഒരുകാലത്ത് ഏഷ്യയിലെ കടുവയായിരുന്നു ജപ്പാന്‍. ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്ഘടനകളിലൊന്ന്. ജപ്പാന്‍ കുതിക്കുന്ന കാലത്ത് അയല്‍പക്കത്ത് ചൈന പട്ടിണിയോട് ഏറ്റുമുട്ടുകയായിരുന്നു. അയല്‍ക്കാരാണെങ്കിലും നല്ല അയല്‍പക്കബന്ധങ്ങള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ സമീപകാലത്തൊന്നും ഉണ്ടായിരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ ചൈനയില്‍ കടന്നുകയറി മഞ്ചൂറിയ പിടിച്ചടക്കി നടത്തിയ അതിക്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് അതിക്രമം നടത്തിയ പലരെയും സൈനികവീരന്മാരായാണ് ജപ്പാന്‍ പരിഗണിച്ചുവരുന്നതും. അവര്‍ക്കു വേണ്ടി ഒരു ക്ഷേത്രം തന്നെ ആ നാട്ടിലുണ്ട്.
അതു ചരിത്രമാണെങ്കില്‍ സമകാലിക ബന്ധങ്ങളും സങ്കീര്‍ണവും സംഘര്‍ഷഭരിതവുമാണ്. ജപ്പാന്റെ സമീപസ്ഥമായ ദക്ഷിണ ചൈനാ കടലില്‍ ചൈന കടന്നുകയറ്റം നടത്തുന്നതായി അവര്‍ക്കു പരാതിയുണ്ട്. സമീപകാലത്ത് ഒരു അന്താരാഷ്ട്ര കോടതി ആ പ്രദേശത്ത് ചൈന ഒറ്റപ്പെട്ട ദ്വീപുകള്‍ കൈയടക്കുന്നത്  നിയമവിരുദ്ധമാണെന്നു വിധിയെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെയും കൂടിക്കാഴ്ച നടത്തിയത്.
സമ്മേളനത്തില്‍ വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഒരു കരാറും ഉണ്ടായതുമില്ല. എന്നാലും ചര്‍ച്ച തുടരാമെന്നു രണ്ടു കൂട്ടരും തീരുമാനിച്ചു. മുന്‍കാലത്ത് കണ്ടാല്‍ മിണ്ടാത്ത രണ്ടു കൂട്ടരും ചര്‍ച്ച തുടരാമെന്നു തീരുമാനിച്ചതുതന്നെ വലിയ നേട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക