|    Mar 25 Sat, 2017 7:05 pm
FLASH NEWS

ചൈനയില്‍ വെള്ളപ്പൊക്കം: 75 പേരെ കാണാതായി

Published : 22nd July 2016 | Posted By: SMR

ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.
75 പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. ഹെബെയ് പ്രവിശ്യയില്‍ കനത്ത മഴ തുടരുന്നതിനാല്‍ 1.23 ലക്ഷത്തോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 7000ത്തിലധികം വീടുകള്‍ നശിച്ചതായും റിപോര്‍ട്ടുണ്ട്.
148 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം രൂക്ഷമായ പ്രവിശ്യാ തലസ്ഥാനമായ ഷിജിയാഷുവാങ്, ഹണ്ടന്‍, സിങ്തായ് എന്നീ നഗരങ്ങളിലേക്ക് ദുരന്തനിവാരണ സേനയെ അയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ മാസം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ 300 ഓളം പേര്‍ കൊല്ലപ്പെടുകയും 170ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക