|    Aug 16 Thu, 2018 11:44 am
Home   >  Todays Paper  >  page 9  >  

ചൈനയില്‍ വിദേശികള്‍ക്ക് പഠനത്തിനൊപ്പം ജോലിയും

Published : 9th August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനീസ് യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദേശികള്‍ക്കു പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാനും അനുമതി നല്‍കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കാനാണു പദ്ധതിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
205 രാജ്യങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നുമായി 4.42 ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികള്‍ ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്നാണ് 2016ലെ ഔദ്യോഗിക കണക്ക്. ഇവരില്‍ 11.07 ശതമാനവും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഉള്ളവരാണ്. ഇന്ത്യയില്‍ നിന്ന് 15,000 വിദ്യാര്‍ഥികളുണ്ടെന്നാണു കണക്ക്. ഇവരിലേറെയും മെഡിസിനാണ് പഠിക്കുന്നത്. ബെയ്ജിങിലെയും ഷാങ്ഹായിലെയും വിദേശ വിദ്യാര്‍ഥികള്‍ക്കാണു ജോലിക്ക് അനുമതിയുള്ളത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്ഥാപനങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതി വാങ്ങുകയാണെങ്കി ല്‍ കാംപസിന് പുറത്ത് പാര്‍ട്ട് ടൈം ജോലിയും ഇന്റേണ്‍ഷിപ്പുകളും അനുവദിക്കും.
ആഗോളരംഗത്ത് സ്വാധീനം ശക്തമാക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്ന ചൈന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. പുതിയ വിസാ ഇളവുകള്‍ ചെറിയൊരു ശതമാനം വിദേശികള്‍ക്കു മാത്രമെ ഗുണം ചെയ്യൂ. എങ്കിലും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണു കണക്കുകൂട്ടല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss