|    Feb 26 Sun, 2017 6:33 pm
FLASH NEWS

ചൈനയില്‍ വാഹനങ്ങളുടെ കൂട്ടയിടി: 17 മരണം

Published : 23rd November 2016 | Posted By: SMR

ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ ഷാന്‍ക്‌സി പ്രവിശ്യയില്‍ മോട്ടോര്‍ വേയിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ 17 മരണം. 37 പേര്‍ക്കു പരിക്കേറ്റു. ജിങ് – കുന്‍മിങ് എക്‌സ്പ്രസ് വേയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കനത്ത മഞ്ഞുവീഴ്ച മൂലം 56 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടയിടിയില്‍ നിരവധി വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത മഞ്ഞുവീഴ്ചയും മഴയുമാണ് ദുരന്തത്തിനു കാരണമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day