|    Oct 20 Sat, 2018 5:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ വാട്‌സ് ആപ്പിന് വിലക്ക്

Published : 27th September 2017 | Posted By: fsq

 

ബെയ്ജിങ്: മെസേജിങ് സേവനമായ വാട്‌സ് ആപ്പിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു. ഭരണകക്ഷി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണു തീരുമാനം. അടുത്ത മാസമാണു പാര്‍ട്ടി സമ്മേളനം. ഈ മാസം 23 മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ 19 മുതല്‍ തന്നെ പലര്‍ക്കും സേവനം നഷ്ടമായി. ചൈനയിലെ ആഭ്യന്തര കണക് ഷനുകള്‍ക്ക് മാത്രമേ നിലവില്‍ ഈ വിലക്ക് ബാധകമാവൂ. അന്തര്‍ദേശീയ സിം കാര്‍ഡ് ഉപഭോക്താക്കളെ ഇതു ബാധിക്കില്ല. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിനും ട്വിറ്ററിനും ചൈനയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിങ് സേവനമായ ഇന്‍സ്റ്റാഗ്രാമും ചൈനയില്‍ വിലക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുടെ സമയത്ത് സമൂഹികമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈന വിലക്കേര്‍പ്പെടുത്താറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss