|    Jan 24 Tue, 2017 4:38 am

ചൈനയില്‍ മണ്ണിടിഞ്ഞ് 35 തൊഴിലാളികളെ കാണാതായി

Published : 8th May 2016 | Posted By: sdq

china land slide

തെക്കുകിഴക്കന്‍ ചൈനയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 35 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ന് കാലത്ത് അഞ്ചുമണിയോടെ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് സംഭവം. ഒരു ഓഫീസ് കെട്ടിടവും തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശവും പാറയും മണ്ണും ഇടിഞ്ഞ് മൂടിയിരിക്കുകയാണെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.
പ്രാഥമിക വിവരം അനുസരിച്ച് 35 പേരെ കാണാതായിട്ടുണ്ടെന്ന് ചൈനയിലെ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി മഴയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക