|    Aug 24 Thu, 2017 1:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ ഭൂകമ്പം,മണ്ണിടിച്ചില്‍ ; 28 മരണം

Published : 9th August 2017 | Posted By: fsq

 

ബെയ്ജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 24പേര്‍ കൊല്ലപ്പെട്ടു. രണ്ടുപേരെ കാണാതായി. 71 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 16 കോടി യുവാന്‍ (162 കോടി രൂപ) നഷ്ടമുണ്ടായതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു. അതേസമയം, സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നാലുപേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഗ്വാങ്യുവാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക