|    Aug 18 Sat, 2018 4:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ ബുദ്ധ സന്ന്യാസിക്കെതിരേ ലൈംഗിക ആരോപണം

Published : 3rd August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയില്‍ മുതിര്‍ന്ന സന്ന്യാസിക്കെതിരേ ലൈംഗിക ആരോപണം. എബോട്ട് ക്യൂ ചെനെതിരേ ലോങുന്‍ ക്ഷേത്രത്തിലെ രണ്ടു സന്ന്യാസിമാരാണ് രംഗത്തെത്തിയത്. എബോട്ട് ക്യൂ ചെന്‍ ചൈനയിലെ ബുദ്ധിസ്റ്റ് അസോസിയേഷന്‍ തലവനാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദേശകനുമാണ്. ചൈനയിലെ സാമൂഹിക നെറ്റ്‌വര്‍ക്ക് ശൃംഖലയായ വീബോയില്‍ 10 ലക്ഷത്തിലധികം പേരാണ് എബോട്ടിനെ പിന്തുടരുന്നത്. ആരോപണമുന്നയിച്ചവര്‍ വിവരങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും ക്ഷേത്രംമേല്‍നോട്ട അംഗങ്ങള്‍ അറിയിച്ചു. ചൈനയിലെ മീ ടു മൂവ്‌മെന്റിന്റെ പ്രചാരണത്തിലാണ് ലൈംഗിക ആരോപണം പുറത്തുവന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss