ചൈനയില്‍ പാലം നിര്‍മിച്ചത് 43 മണിക്കൂര്‍ കൊണ്ട്
Published : 24th November 2015 | Posted By: SMR
ബെയ്ജിങ്: 57 നിലകളുള്ള അംബരചുംബിയായ കെട്ടിടം 19 ദിവസം കൊണ്ട് നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ചൈനയില്‍നിന്നു മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ 43 മണിക്കൂര്‍ കൊണ്ട് മേല്‍പ്പാലം നിര്‍മിച്ചാണ് ചൈന വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 55 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള 10 വരി പാലമാണ് 43 മണിക്കൂറുകള്‍ കൊണ്ടു നിര്‍മിച്ച് ഗതാഗതത്തിനു തുറന്നുകൊടുത്തത്.
ചൈനീസ് നാഷനല്‍ ഹൈവേ 101ല്‍ സ്ഥിതിചെയ്യുന്ന സാന്യുവാന് മേല്‍പ്പാലം പൊളിച്ചുനീക്കിയാണ് ഇതേ സ്ഥാനത്തു മണിക്കൂറുകള്‍ കൊണ്ട് മറ്റൊരു പാലം പണിതത്. ബെയ്ജിങിലെ പ്രധാന പാതകളിലൊന്നായ ഇവിടെ 1984ല്‍ നിര്‍മിച്ച മേല്‍പ്പാലം പുതുക്കി പണിയുന്നതിനുവേണ്ടി അടച്ചിടേണ്ടി വന്നാല്‍ ഗതാഗതക്കുരുക്ക് ഭീകരമായിരിക്കുമെന്ന് കണ്ടാണ് അധികൃതര്‍ എളുപ്പവഴി തേടിയത്. 12 മണിക്കൂര്‍ കൊണ്ട് പൊളിച്ചുമാറ്റിയ പഴയ പാലത്തിനു പകരമായി നേരത്തേ നിര്‍മിച്ചു തയ്യാറാക്കി വച്ച പാലം സ്ഥാപിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. 1300 ടണ്‍ കോണ്‍ക്രീറ്റ് സ്ലാബാണ് ഇതിനായി ഉപയോഗിച്ചത്.
2015 നവംബര്‍ 13ന് 11 മണിക്ക് ആരംഭിച്ച പാലം പണി നവംബര്‍ 15ന് രാവിലെ ആറ് മണിക്കു പൂര്‍ത്തിയാക്കി. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചതെന്നും പരമ്പരാഗത രീതികള്‍ പിന്തുടര്ന്നാല് രണ്ടുമാസമെങ്കിലുമെടുത്തേനെയെന്നും പാലത്തിന്റെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.