|    Aug 17 Thu, 2017 9:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചൈനയില്‍ നിര്‍മിച്ച ഡ്രോണുകള്‍ക്ക് യുഎസ് സൈന്യത്തിന്റെ വിലക്കെ്

Published : 6th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ചൈനയില്‍ നിര്‍മിച്ച ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) ഉപയോഗിക്കുന്നതിന് യുഎസ്് സൈന്യം വിലക്കേര്‍പ്പെടുത്തി. ചൈനീസ് സ്ഥാപമായ ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ക്കാണു വിലക്ക്. ഡിജെഐയുടെ ഡ്രോണുകള്‍ സൈബര്‍ ഭീഷണി ഉയര്‍ത്തുന്നതായും അതിനാലാണ് നിരോധനമെന്നും യുഎസ് സേനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡ്രോണുകള്‍ക്കു പുറമേ ഡിജെഐയുടെ മറ്റ് ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും വിലക്കുണ്ട്. ഡിജെഐയുടെ സോഫ്റ്റ്‌വെയറുകള്‍ കംപ്യൂട്ടറുകളില്‍ നിന്ന് നീക്കം ചെയ്യാനും സൈന്യം നിര്‍ദേശം നല്‍കി. ഡിജെഐ ഉപകരണങ്ങളുടെ ബാറ്ററികള്‍ ഉടന്‍ അഴിച്ചുമാറ്റണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.ആഗോളതലത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡിജെഐ നിര്‍മിക്കുന്നവയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് സൈനിക വിഭാഗങ്ങളും ഡിജെഐ ഡ്രോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതേസമയം, സൈബര്‍ സുരക്ഷ സംബന്ധിച്ച യുഎസ് സൈന്യത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിജെഐ പ്രതികരിച്ചു. യുഎസ് സൈന്യത്തിന്റെ നടപടി തങ്ങളെ അദ്ഭുതപ്പെടുത്തിയതായും ഈ നീക്കത്തില്‍ നിരാശയുണ്ടെന്നും ഡിജെഐ കമ്പനി അധികൃതര്‍ അറിയിച്ചു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് തങ്ങളുമായി ബന്ധപ്പെടാന്‍പോലും യുഎസ് തയ്യാറായില്ലെന്നും കമ്പനി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക