|    Sep 26 Tue, 2017 2:08 am
FLASH NEWS
Home   >  News now   >  

ചൈനയില്‍ ട്രംപ് ബേര്‍ഡാണ് താരം

Published : 16th November 2016 | Posted By: frfrlnz

trump-bird
ബീജിങ്:  പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിലുള്ള പ്രതിഷേധം അമേരിക്കയില്‍ തുടരുന്നുണ്ടെങ്കിലും ചൈനയിലെ ഇന്‍ര്‍നെറ്റിലെ താരം  ഇപ്പോള്‍ ട്രംപ് ബേര്‍ഡാണ്. ചൈനയില്‍ മാത്രമല്ല ഏവരും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് ട്രംപ് ബേര്‍ഡ് എന്നാണ്. ട്രംപിന്റെ മുഖച്ചായ അതേപടിയുള്ള ഒരു പക്ഷിയാണ്് താരം. ചൈനീസ് റെഡ് ഫെസന്റ് എന്ന ഒരു തരം പക്ഷിയാണിത്.അഞ്ചു വയസ്സുള്ള ഈ പക്ഷിയുടെ കണ്ണും ഹെയര്‍സ്റ്റൈയിലും ഡൊണാള്‍ഡ് ട്രംപിന്റേത് പോലെയെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ചൈനയിലെ ഹാന്‍ഗഹു സഫാരി പാര്‍ക്കിലാണ് പക്ഷിയുടെ താമസം. റെഡ് ഫെസന്റ് എന്ന പക്ഷിയുടെ പടം ഒരു ഫോട്ടോഗ്രാഫര്‍  പത്രത്തില്‍ നല്‍കിയതോടെയാണ് ഇത് താരമായത്. പിന്നീട് ചൈനയിലെ മാധ്യമങ്ങളും മറ്റ് നവമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തതോടെ ട്രംപ് ബേര്‍ഡ് താരമാവുകയായിരുന്നു. ഇരുവരുടെയും സാമ്യം ഏവരും അംഗീകരിക്കുന്നുവെന്നും എതിര്‍ക്കാന്‍ യാതൊരു കാരണവും ഇല്ലെന്നും പാര്‍ക്കിലെ പക്ഷിയുടെ സൂക്ഷിപ്പുകാരന്‍ ഗാവൂ വ്യക്തമാക്കി.അമേരിക്കന്‍  പ്രസിഡന്റിനോട് സാമ്യമുള്ള ട്രംപ് ബേര്‍ഡിനേ കാണാന്‍ പാര്‍ക്കില്‍ ഇപ്പോള്‍ വന്‍ ജനമാണ്.
നേരത്തെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രംപ് സാന്റ് വിച്ച്, ട്രംപ്ക്കിന്‍സ്, ട്രംപ് ടോയിലറ്റ് പേപ്പഴ്‌സ് എന്നിവ അമേരിക്കന്‍ വിപണയില്‍ ഇറങ്ങിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക