|    May 23 Tue, 2017 6:33 am
FLASH NEWS

ചൈനയില്‍ ചുഴലിക്കാറ്റ്: 32 പേരെ കാണാതായി

Published : 30th September 2016 | Posted By: SMR

ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുണ്ടായ ചുഴലിക്കാറ്റില്‍ 32 പേരെ കാണാതായതായി റിപോര്‍ട്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളെ രൂക്ഷമായ രീതിയില്‍ ബാധിച്ച ചുഴലിക്കാറ്റില്‍ സുചാന്‍ ഗ്രാമത്തില്‍ 26 പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ 15 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്.
മണിക്കുറില്‍ 118 കിലേമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഈ വര്‍ഷത്തെ 17ാമത്തെ ചുഴലിക്കാറ്റാണ് മാഗി. കാറ്റ് ശക്തി പ്രാപിച്ചതോടെ ഫ്യൂജിയാന്‍ പ്രവിശ്യയില്‍ കനത്ത മലയിടിച്ചിലും ഉണ്ടായിട്ടുണ്ട്.
കാറ്റില്‍  നിരവധി വീടുകള്‍ തകര്‍ന്നതടക്കം വ്യാപക നാശനഷ്ടങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ചൈനീസ് വാര്‍ത്താഏജന്‍സി ഷിന്‍ഹുവ റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കിഴക്കന്‍ ചൈനയിലെ മറ്റൊരു ഗ്രാമത്തിലും കാറ്റ് നാശം വിതച്ചതായി റിപോര്‍ട്ടുണ്ട്. ഇവിടെ ആറുപേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ രാത്രി  മലയിടിച്ചില്‍ രൂക്ഷമായ ഇവിടെയും നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം.
ദുരിതബാധിത മേഖലകളില്‍ ഏകദേശം 400ഓളം രക്ഷാപ്രവര്‍ത്തരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 18,000ത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. സെജിയാങ് പ്രവിശ്യ ഗവര്‍ണറാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മേഖലയിലെ വിദ്യാലയങ്ങള്‍, വൈദ്യുതോല്‍പാദന കേന്ദ്രങ്ങള്‍ എന്നിവയെയും കാറ്റും മണ്ണിടിച്ചിലും ബാധിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day