|    Dec 14 Thu, 2017 10:46 pm
FLASH NEWS
Home   >  News now   >  

ചൈനയില്‍ കനത്ത മണ്ണിടിച്ചില്‍; 85 പേരെ കാണാനില്ല

Published : 22nd December 2015 | Posted By: TK

china landslide

 

ബീജിങ്: ചൈനയില്‍ കനത്ത മണ്ണിടിച്ചിലില്‍ 85 ഓളം ആളുകളെ കാണാതായി.ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ചൈനയിലെ പ്രമുഖ കണ്‍സര്‍ഷന്‍ സൈറ്റിലാണ് അപകടം.ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ മണ്ണിടിച്ചില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നൂറോളം പേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം അന്വേഷിക്കാന്‍ ചൈനീസ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോങ്കാവു കണ്‍സര്‍ഷന്‍ സൈറ്റില്‍ മണ്ണും മാലിന്യവും വലിയരീതിയില്‍ കൊണ്ടുപോയി തള്ളിയിട്ടുണ്ടെ്‌നും മന്ത്രാലയം പറഞ്ഞു. 3000 രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നത്. അഞ്ചുനില മണ്ണാണ് ഇടിഞ്ഞുവീണതെന്നാണ് കരുതുന്നത്. 33 താഴെ നിലകളുള്ള ബില്‍ഡിങുകളാണ് ഇവിടെയുള്ളത്. 14 ഫാക്ടറികളും രണ്ട് ഓഫിസും ഒരു കാന്റീനും മൂന്ന് ഡോര്‍മിറ്ററികളും ഉള്‍പ്പെടുന്ന ഷെന്‍സന്റെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണ് അപകടത്തിനിരയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക