|    Aug 18 Fri, 2017 6:46 am
FLASH NEWS

ചേലക്കാട് സംഘര്‍ഷം; ഇന്ന് സര്‍വകക്ഷി സമാധാന സന്ദേശയാത്ര

Published : 26th November 2016 | Posted By: SMR

നാദാപുരം: അഞ്ച് ബൈക്കുകള്‍ അഗ്നിക്കിരയാക്കിയ ചേലക്കാട് സമാധാന പ്രവര്‍ത്തനങ്ങള്‍ ഊ ര്‍ജിതമാക്കാന്‍ സര്‍വകക്ഷി സമാധാനയോഗം തീരുമാനിച്ചു. സര്‍വകക്ഷി സമാധാനയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ അധ്യക്ഷത വഹിച്ചു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ സംഭവങ്ങളെ കുറിച്ച് പ്രത്യേക പോലിസ് സംഘം അന്വേഷണം നടത്തണമെന്ന് യോഗം പോലിസിനോട് ആവിശ്യപ്പെട്ടു. ശനിയാഴ്ച സര്‍വകക്ഷി സമാധാന റാലി നടത്തും. വൈകുന്നേരം 4 മണിക്ക് വിപി മുക്കില്‍ നിന്നും തുടങ്ങുന്ന റാലി ചേലക്കാട് അങ്ങാടിയില്‍ സമാപിക്കും. ചേലക്കാട് അക്രമസംഭവങ്ങളില്‍ പോലിസിന്റെ വീഴ്ച വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്ന പോലിസ് നിലപാട് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍വകക്ഷി യോഗതീരുമാനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ, വൈസ് പ്രസിഡന്റ് സി വി കുഞ്ഞിക്യഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം നാദാപുരം ഡിവൈഎസ്പി കെ ഇസ്മായിലിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ബംഗ്ലത്ത് മുഹമ്മദ്, എം പി സൂപ്പി, പി കെ ദാമു, അഡ്വ. കെ എം രഘുനാഥ്, സി കെ സുബൈദ, നജ്മബീവി തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക