|    Oct 24 Wed, 2018 4:09 am
FLASH NEWS

ചേലക്കാട് മതില്‍ നിര്‍മാണത്തിനിടെ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Published : 15th February 2018 | Posted By: kasim kzm

കല്ലാച്ചി: വീടിനോട് ചേര്‍ന്ന് മതില്‍ നിര്‍മിക്കുന്നതിനായി പറമ്പിലെ മണ്ണ് നീക്കുന്നതിനിടെ സൂക്ഷിച്ച അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചേലക്കാട് ടൗണ്‍ പരിസരത്തെ തോട്ടത്തില്‍ അമ്മദിന്റെ വീട്ട് പറമ്പിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മതില്‍ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടത്.
തുടര്‍ന്ന് നാദാപുരം സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ പോലിസും ബോംബ് സ്‌ക്വാഡും ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. പഴയ പെയിന്റിന്റെ ബക്കറ്റില്‍ അറക്ക പൊട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
നാദാപുരം കണ്‍ട്രോള്‍ റൂം സിഐ പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് അംഗങ്ങളായ കെ പി രാജീവന്‍, മൊയ്തു എന്നിവരടങ്ങുന്ന സംഘം ചേലക്കാട് ക്വാറിയില്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. വെടിമരുന്ന്, കുപ്പി ചില്ല് മാരക വിഷാംശമായ സള്‍ഫര്‍ എന്നിവ ചേര്‍ത്ത് നിര്‍മിച്ച നിലയിലായിരുന്നു. എന്നാല്‍ കാല പഴക്കത്തെ തുടര്‍ന്ന്്് ബോംബുകള്‍ ജീര്‍ണിച്ച നിലയിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss