|    Jan 22 Sun, 2017 5:22 am
FLASH NEWS

ചേലക്കാട്ട് ബോംബേറില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Published : 17th October 2016 | Posted By: Abbasali tf

നാദാപുരം: നാദാപുരത്തിന് സമീപം ചേലക്കാട്ട് ബോംബേറില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കല്ലാച്ചിക്കുനി പോക്കര്‍(51), കളമുള്ളതില്‍ ലത്തീഫ്(26), പുതുക്കോത്ത് പറമ്പത്ത് അഷ്‌റഫ് (40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലക്കാട് ടൗണിന് സമീപത്ത് പുതുതായി തുടങ്ങിയ കുളിര്‍മ കൂള്‍ബാര്‍ ആന്റ് ഫ്രൂട്ട്‌സിന് സമീപത്താണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. റോഡില്‍ വീണു പൊട്ടിയ ബോംബിന്റെ ചീളുകള്‍ പതിച്ചാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. കൂള്‍ബാറിലെ ജീവനക്കാരനാണ് പരിക്കേറ്റ അഷ്‌റഫ്. മറ്റു രണ്ടു പേരും കടയിലെത്തിയവരായിരുന്നു. വില്യാപ്പള്ളി ഭാഗത്ത് നിന്നും എത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ബൈക്കിന് പിന്നാലെ ഒരു കാറും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാദാപുരത്തുനിന്നും പോലീസ് സംഘം സ്ഥലത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക