|    Aug 17 Fri, 2018 8:49 pm
FLASH NEWS

ചേലക്കര പള്ളിയില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് സംഘര്‍ഷം; പോലിസ് ലാത്തിവീശി

Published : 8th August 2018 | Posted By: kasim kzm

ചേലക്കര: അവകാശ തര്‍ക്കത്തിലുള്ള ചേലക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ ശവ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങ ള്‍ തമ്മില്‍ സംഘര്‍ഷം.ജനത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നാലുമണിയോടെയാണ് അരിമ്പൂ ര്‍ വീട്ടില്‍ റിട്ട. ഹെഡ്മിസ്ട്രസ് അന്നമ്മ ഇട്ടൂപ്പിന്റെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുവന്നത്. എന്നാല്‍ സംസ്‌കാരത്തിന് കാര്‍മികത്വം വഹിക്കുന്നതിന് യാക്കോബായ വിഭാഗം വികാരി ഫാദര്‍ മാത്യു ഈരാളി പ്രവേശിക്കുന്നത് ഓര്‍ത്തഡോക്‌സ് വിഭാഗം എതിര്‍ത്തു.പള്ളിയും, സെമിത്തേരിയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ യാക്കോബായ വിഭാഗത്തിന് നടത്താമെങ്കിലും വൈദീകന്‍ സെമിത്തേരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട് ഇത് എസ് ഐ രാമുബാലചന്ദ്ര ബോസ് മുന്നറിയിപ്പ് നല്‍കി സമാധാനപരമായി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഫാദര്‍. മാത്യു ഈരാളി സെമിത്തേരിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് ഓര്‍ത്തഡോക്‌സ് വിഭാഗം തടയുകയും സംഘര്‍ഷത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇതിനിടെ യാക്കോബായ വികാരി മാത്യു ഈരാളിയെ മതില്‍ കെട്ടിലൂടെ ആദ്യം കയറിയവര്‍ സെമിത്തേരിയില്‍പ്രവേശിപ്പിച്ചു.
ഇതോടെ സംഘര്‍ഷമാവുകയും പോലീസ് ലാത്തി വീശുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാബു , ജോര്‍ജ് , വികാരി മാത്യു ഈരാളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടതിനും വൈദീകനടക്കം കണ്ടലറിയാവുന്ന 45 ഓളം പേര്‍ക്കെതിരേ പോലിസ് കേസ്സെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss