|    Jun 22 Fri, 2018 3:03 pm
FLASH NEWS

ചേറ്റുവ കടവ് എന്‍എച്ച് റോഡില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

Published : 2nd June 2018 | Posted By: kasim kzm

ചേറ്റുവ: ചേറ്റുവ കടവില്‍ എന്‍എച്ച് റോഡരുകില്‍ നാളുകളേറെയായി കൂടികിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
വേസ്റ്റില്‍ നിന്ന് ശക്തമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കൂടാതെ ഇവിടെ ഇഴജന്തുക്കളും കൊതുകുകളും പെരുകുന്നുമുണ്ട്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും രണ്ടാം വാര്‍ഡിലുമാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്. ഹോട്ടലുകളുടെ അടുത്ത് വരെ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുമ്പോള്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചേറ്റുവ കാര്യാട്ട് വിഷ്ണുമായ ക്ഷേത്രം മുതല്‍ കൊടപ്പള്ളിക്കടുത്ത് വരേയുള്ള മാലിന്യകൂമ്പാരങ്ങള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും മേഖലയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss