|    Jul 18 Wed, 2018 6:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചേറ്റുവയില്‍ കടലില്‍ കുടുങ്ങിയ60 പേര്‍ തിരിച്ചെത്തി

Published : 2nd December 2017 | Posted By: kasim kzm

തൃശൂര്‍: ‘ഓഖി’ ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 60 പേര്‍ ചേറ്റുവ കടപ്പുറത്തെത്തി. കൊല്ലത്തുനിന്ന് പുറപ്പെട്ട തമിഴ്‌നാട് സ്വദേശികളടക്കമുള്ള മല്‍സ്യബന്ധന തൊഴിലാളികളാണ് 5 ബോട്ടുകളിലായി ഇന്നലെ വൈകീട്ടോടെ ചേറ്റുവ ഹാര്‍ബറിലെത്തിയത്. ഇവര്‍ ദിവസങ്ങളായി കടലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചുഴലിക്കാറ്റില്‍ കടലിന്റെ ഗതി മാറിയതോടെയാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. നിയന്ത്രണം വിട്ട ബോട്ടുകളില്‍ ദിവസങ്ങളായി കടലില്‍ കഴിഞ്ഞ ഇവര്‍ ഏറെ പണിപ്പെട്ട് ചേറ്റുവ ഹാ ര്‍ബറിലെത്തുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് രൂക്ഷമായതാണു മല്‍സ്യബന്ധന തൊഴിലാളികള്‍ക്കു പ്രതിസന്ധിയായത്. ദിവസങ്ങളായി കടലില്‍ കഴിഞ്ഞതിനാല്‍ മിക്കവരും അവശരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss