|    Nov 21 Wed, 2018 7:05 am
FLASH NEWS
Home   >  Kerala   >  

ചേര്‍പ് സ്‌കൂളിലെ ഗുരുപാദപൂജ: ഡിപിഐ സര്‍ക്കാരിന് റിപോര്‍ട് നല്‍കി

Published : 1st August 2018 | Posted By: G.A.G

തിരുവനന്തപുരം: തൃശൂര്‍ ചേര്‍പ് സിഎന്‍എന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് അധ്യാപകരുടെ പാദം തൊട്ട് വന്ദിക്കുന്ന ഗുരുപൂജ നടത്തിച്ച സംഭവത്തെക്കുറിച്ച് ഡിപിഐ സര്‍ക്കാരിന് റിപോര്‍ട് നല്‍കി. ഗുരുപൂജ നടത്തിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളിന്റെ പ്രധാന അധ്യാപകനോടും തൃശൂര്‍ ഡിഇയോടും റിപോര്‍ട്ട് തേടിയിരുന്നു. ഡിപിഐയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഡിഇഎ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ആരോപണത്തില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചേര്‍പ് സ്‌കൂളില്‍ നടക്കുന്ന ഗുരുപൂജ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് തൃശൂര്‍ ഡിഇഒ മനോഹര്‍ ജവഹര്‍ ഡിപിഐക്ക് റിപോര്‍ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ സര്‍ക്കാരിന് റിപോര്‍ട് നല്‍കിയത്. നാനാ ജാതിമതസ്ഥരായ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ചേര്‍പ് സിഎന്‍എന്‍ സ്‌കൂളില്‍ മതാചാരപ്രകാരമുള്ള പാദപൂജ നടത്തിയതു സംബന്ധിച്ച് ജസ്റ്റിസ് പി കെ ഹനീഫ ചെയര്‍മാനായ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss