|    Aug 21 Tue, 2018 9:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചേര്‍പ്പ് സ്‌കൂളിലെ ഗുരുപാദപൂജ: ഡിപിഐ സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കി

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ സ്—കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് അധ്യാപകരുടെ പാദം തൊട്ടു വന്ദിക്കുന്ന ഗുരുപൂജ നടത്തിച്ചതുമായി ബന്ധപ്പെട്ടു ഡിപിഐ സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കി. ഗുരുപൂജ നടത്തിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളിന്റെ പ്രധാനാധ്യാപകനോടു വിശദീകരണം തേടിയിരുന്നു. കൂടാതെ തൃശൂര്‍ ഡിഇയോടും റിപോര്‍ട്ട് തേടിയിരുന്നു. ഡിപിഐയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഡിഇഎ സ്—കൂളിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ആരോപണത്തില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തി. തുടര്‍ന്നു ചേര്‍പ്പ് സ്—കൂളില്‍ നടക്കുന്ന ഗുരുപൂജ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നു തൃശൂര്‍ ഡിഇഒ മനോഹര്‍ ജവഹര്‍ ഡിപിഐക്ക് റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു ഡിപിഐ സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയത്. നാനാ ജാതി മതസ്ഥരായ 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ മതാചാരപ്രകാരമുള്ള പാദപൂജ നടത്തിയതു സംബന്ധിച്ച് ജസ്റ്റിസ് പി കെ ഹനീഫ ചെയര്‍മാനായ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഡിപിഐ, ഡിഡിഇ, പ്രിന്‍സിപ്പല്‍, സിഎന്‍എന്‍ ഹൈസ്‌കൂള്‍ എന്നിവര്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണു കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss