|    Nov 20 Tue, 2018 5:41 am
FLASH NEWS
Home   >  Kerala   >  

ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദപൂജക്കെതിരേ യൂത്ത് ലീഗ് -വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചു

Published : 28th July 2018 | Posted By: afsal ph

ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ നടത്തിയ പാദ പൂജ

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി ട്രസ്റ്റ് നടത്തുന്ന ചേര്‍പ്പ് സഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ നടത്തിയ പാദ പൂജക്കെതിരേ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. സ്‌കൂളില്‍ നടത്തിയ ഗുരുപൂര്‍ണിമ ചടങ്ങിനും പാദപൂജക്കുമെതിരേ തന്റെ ഫേസ് ബൂക്ക് പേജില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണെന്ന് പി കെ ഫിറോസ് കുറിച്ചു. സ്‌കൂളുകള്‍, അത് സര്‍ക്കാര്‍ ഉടമസ്ഥതയിലായാലും സ്വകാര്യ ഉടമസ്ഥതയിലായാലും പൊതു വിദ്യാലയങ്ങളാണ്. കുട്ടികള്‍ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിച്ചാണ് എതിര്‍പ്പ് പ്രകടിപ്പിക്കാത്തത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.
സ്‌കൂളില്‍ പാദ പൂജ നടത്തിയതില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സ്‌കൂള്‍ പ്രധാന അധ്യാപികക്ക് പരാതി നല്‍കിയിട്ടുണ്ട്.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിശ്വാസമുള്ളവര്‍ക്ക് ആചരിക്കാനും ഇല്ലാത്തവര്‍ക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് കൊണ്ടു കൂടിയാണ് നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് എന്ന് നാം അഭിമാനിക്കുന്നത്. എന്നാല്‍ ഒരാളുടെ വിശ്വാസം അതില്ലാത്തവന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേലിലുള്ള ഇടപെടലുമാണ്. അത്തരമൊരു വാര്‍ത്തയാണ് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ നിന്നും പുറത്ത് വന്നിട്ടുള്ളത്. ‘ഗുരു പൂര്‍ണ്ണിമ ‘ എന്ന പേരില്‍ മുഴുവന്‍ ക്ലാസിലും അധ്യാപകര്‍ക്ക് നിര്‍ബന്ധിത പാദപൂജ നടത്തി എന്നാണ് വാര്‍ത്ത.
സ്‌കൂളുകള്‍, അത് സര്‍ക്കാര്‍ ഉടമസ്ഥതയിലായാലും സ്വകാര്യ ഉടമസ്ഥതയിലായാലും പൊതു വിദ്യാലയങ്ങളാണ്. കുട്ടികള്‍ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തണ്ട എന്ന് വിചാരിക്കുന്നവരായത് കൊണ്ട് എതിര്‍പ്പ് പ്രകടിപ്പിക്കില്ലാത്തതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പല സ്‌കൂള്‍ മാനേജ്‌മെന്റുകളും യൂണി ഫോമിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ തീരുമാനം അംഗീകരിക്കാത്തവര്‍ ഇവിടെ പഠിക്കണ്ട എന്ന ധിക്കാരമാണ് അത്തരം മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇക്കാര
്യത്തില്‍ ഒരു പൊതു നിര്‍ദ്ധേശം പുറപ്പെടുവിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടമിട്ടവരും ഇടാത്തവരും പൊട്ടു തൊട്ടവരും പൊട്ടു തൊടാത്തവരുമൊക്കെ ഒരുമിച്ചിരുന്ന് പഠിച്ചതു
കൊണ്ടാണ് നമ്മളിന്നീ കാണുന്ന സൗഹൃദങ്ങളൊക്കെ അവശേഷിക്കുന്നത്. വിദ്യാലയങ്ങള്‍ അവനവന്റെ വിഭാഗത്തിന് മാത്രമാക്കി, ഒരു പൊതു ഇടം കൂടി ഇല്ലാതാക്കുന്ന നടപടിയെ സര്‍ക്കാര്‍ ഗൗരവത്തോടെ നോക്കിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.
Religion is like a pair of shoes…..Find one that fits for you, but don’t make me wear your shoes -George Car-lin.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss